29 January 2015

1.  പട്ടികവര്‍ഗ്ഗ വികസന വകുപ്പ് നടത്തുന്ന സര്‍ഗോത്സവം പരിപാടിയിലെ വിജയികള്‍ക്ക് എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് ഗ്രേസ് മാര്‍ക്ക് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. സര്‍ഗോത്സവത്തിലെ എട്ടാം ക്ലാസ് മുതല്‍ 10-ാം ക്ലാസ് വരെയുള്ള സീനിയര്‍ വിഭാഗം മത്സരങ്ങള്‍ക്ക് മാത്രമേ ഗ്രേസ് മാര്‍ക്കിന് അര്‍ഹതയുണ്ടായിരിക്കുകയുള്ളു. ഏറ്റവും ഉയര്‍ന്ന ഒരു ഗ്രേഡ് മാത്രമേ ഗ്രേസ് മാര്‍ക്കിന് പരിഗണിക്കുകയുള്ളു. സര്‍ഗോത്സവത്തിലെ എ, ബി ഗ്രേഡ് നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ ഗ്രേസ് മാര്‍ക്കിന് അര്‍ഹത ഉണ്ടായിരിക്കുകയുള്ളു. എ ഗ്രേഡ് ലഭിക്കുന്ന വിദ്യാര്‍ത്ഥിക്ക് 12 മാര്‍ക്കും ബി ഗ്രേഡ് ലഭിക്കുന്ന വിദ്യാര്‍ത്ഥിക്ക് 10 മാര്‍ക്കും ഗ്രേസ് മാര്‍ക്ക് അനുവദിക്കും.
2.  പ്രൈമറി സ്‌കൂള്‍ ഇംഗ്ലീഷ് അധ്യാപകര്‍ക്ക് ആര്‍.ഐ.ഇ ബാംഗ്ലൂരില്‍ പരിശീലനം
പ്രൈമറി വിഭാഗം ഇംഗ്ലീഷ് അധ്യാപകര്‍ക്കായി ബാംഗ്ലൂരിലെ റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 20 വരെ ഇംഗ്ലീഷ് ഭാഷാധ്യാപനത്തില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ 9496268605, 0471-2341883 എന്നീ നമ്പരുകളില്‍ നിന്നും ലഭിക്കും.9:43 PM
ക്ലസ്റ്റര്‍ യോഗം
3.  പ്രൈമറി, അപ്പര്‍ പ്രൈമറി അധ്യാപകര്‍ക്കുവേണ്ടിയുള്ള ക്ലസ്റ്റര്‍ യോഗം ജനുവരി 31 ശനിയാഴ്ച നടക്കും.

© hindiblogg-a community for hindi teachers
  

TopBottom